മലമുകളിലെ അബ്ദുള്ള
ജീവിതം എന്ന പ്രതിഭാസത്തിന്റെ അയുക്തികതയെയും അപ്രവചനീയതയെയുമാണ് കുഞ്ഞബ്ദുള്ള ആവിഷ്കരിക്കുന്നത്. ജീവിതം എന്ന ദാരുണസത്യത്തിന്റെ കുരിശിൽ പിടയുന്ന മനുഷ്യാവസ്ഥയെ മറയില്ലാതെ, ദയയില്ലാതെ, എന്നാൽ ആന്തരികമായ നിസ്സംഗതയോടെ കുറഞ്ഞ വാക്കുകളിൽ കോറിയിടുന്നു. ഈ ഉൾക്കാഴ്ചയുടെ ദീപ്തിപ്രസരം കുഞ്ഞബ്ദുള്ളയുടെ മികച്ച കഥകളിലൊക്കെ ഞളിയുന്നു. എല്ലാ വൈവിധ്യത്തിന്റെയും ഉള്ളിൽ സ്ഫുരിക്കുന്ന ഈ വിതാനമാകുന്നു കുഞ്ഞബ്ദുള്ളക്കഥകളുടെ കാതൽ.
– കെ. എസ്. രവികുമാർ
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഏറ്റവും പ്രശസ്തമായ കഥാസമാഹാരം. വെളിച്ചത്തിന്റെ മരണം, മഗ്ദലന പണ്ടുണ്ടായിരുന്ന ഒരു രാജാവ്, കൊലച്ചോറ്, എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാൻ, ചോദ്യങ്ങൾ, വേഷം, മലമുകളിലെ അബ്ദുള്ള, ദീർഘദർശനം, പരാജയം എന്നിങ്ങനെ അനന്യമായ പുനത്തിൽ ശൈലി നിറഞ്ഞുനിൽക്കുന്ന പതിനൊന്നു കഥകൾ.