Khasakkinte Ithihasam PDF

4.22 MB / 291 Pages
0 likes
share this pdf Share
DMCA / report this pdf Report
Khasakkinte Ithihasam

Khasakkinte Ithihasam

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം മവിക്ക് അപരി ചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതി ക്കാണണം. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ. ആളുകൾ ബസ്സിറങ്ങി പിരിഞ്ഞുപോകാൻ തുടങ്ങി. അവിടം ബസ്സു റൂട്ടിന്റെ അവസാനമാണ്.

ഒരു ദശാസന്ധിപോലെ ആ ചെറിയ പീടികകളുടെ നടുവിൽ വെട്ടുവഴി അവസാനിച്ചു. അതും താണ്ടിയുള്ള യാത്രയിൽ ഇത്തിരി വിശ്രമം ലാഭിച്ചെടുക്കാനെന്നോണം അയാൾ ബസ്സിനകത്ത് ചാരി യിരുന്നു. തല തിരിയുന്നുണ്ട്. രാവിലെ തുടങ്ങിയതാണ് ബസ്സുയാത്ര. ബോധാനന്ദ സ്വാമികളുടെ ആശ്രമത്തിൽനിന്നു പുറപ്പെടുമ്പോൾ വെട്ടി പൊട്ടിയിരുന്ന യുള്ളു. അന്തേവാസിനിയായ സ്വാമിനിയുടെ കാവിക്കച്ചയും ചുറ്റിയാണ് ഇറങ്ങിയത്.

ഖസാക്കിന്റെ ഇതിഹാസം (Khasakkinte Ithihasam)

കൃതിയിൽ പറ്റിയ അബദ്ധമായിരുന്നു. നേരം പൊങ്ങിട്ടേ മുണ്ടുകൾ മാറിപ്പോയതു മനസ്സിലായുള്ളു.കാവിക്ക ചുറ്റി ചവിട്ടുവഴിത്താര യിലൂടെ കുന്നു കയറി പക്ഷമിറങ്ങി ബസ്സുനിരത്തിലേയ്ക്കു

നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബിതങ്ങളെപ്പോലെ ഉയിർത്തു രൂപംകൊള്ളുകയായിരുന്നു. “പെട്ടിയടക്കാൻ ആള് വേണ്ടേ?” ബസ്സിന്റെ ഓരം ചാരി നിന്നുകൊണ്ട് കൺഡക്ടർ അകത്തേയ്ക്കു നോക്കി രവിയോടു പറഞ്ഞു “നമ്മളൊരാൾ ന ഏർപ്പാടാക്കിട്ട് “ഓ, ഉപകാരം.

രവി ഇറങ്ങി. കാലു നിലത്തുവെച്ചപ്പോൾ, നേരമ്പോക്കുതന്നെ, ചുരം കേറുന്ന ബസ്സിൽ തല പുറത്തേയ്ക്കിട്ട് ഇരിയ്ക്കുന്നപോലെ തോന്നുന്നു. അരയാലിലകളിൽ ഒരു പതിഞ്ഞ കാറ്റു വീശി. തലതിരിച്ചിലിന് ഇത്തിരി ആക്കം തോന്നി.

ബസ്സിന്റെ തട്ടിൽനിന്ന് പെട്ടിയും കിടക്കയും ഇറക്കിക്കഴിഞ്ഞിരുന്നു. ഹോൾഡോളിന്റെ പുറത്തു പതിഞ്ഞിരുന്ന അഴുക്കുപാടുകളിലേയ്ക്ക് രവി നോക്കി. അതൊക്കെ സോഡാപ്പൊടിയും ചൂടുവെള്ളവുമൊഴിച്ചു കഴുകിക്കളയണമെന്നോ മറ്റോ അയാൾ നിശ്ചയിച്ചു.

സുഖാലസ്യത്തിന്റെ ചുഴിയിൽ പതുക്കെ കറങ്ങിത്തിരിയുന്ന മനസ്സിനെ നിലയ്ക്കുനിർത്താനെ ന്നോണം രവി ആ അഴുക്കുപാടുകളിൽ ശ്രദ്ധചെലുത്താൻ ശ്രമിച്ചു.

You can download the Khasakkinte Ithihasam PDF using the link given below.

Khasakkinte Ithihasam PDF is not Available for Download

Check Price on Amazon
Welcome to 1PDF!